ആലുവ: ആലുവ ഫുട്‌ബോൾ അക്കാഡമിയിലേക്കുള്ള പുതിയ ബാച്ചിന്റെ പ്രവേശനം ഡി.വൈ.എസ്.പി ജി. ജി വേണു ഉദ്ഘാടനം ചെയ്തു. പ്രവേശനം നേടിയ മുപ്പത് കുട്ടികൾക്ക് കിറ്റുകൾ നൽകിയായിരുന്നു ഉദ്ഘാടനം.
അക്കാഡമി ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. കേരള ഫുട്‌ബോൾ അസോസിയേഷന്റെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പി.ഐ. പൗലോസിനെയും, മികച്ച നേട്ടങ്ങൾ കൈവരിച്ച അക്കാഡമിയിലെ പരിശീലനാർത്ഥികളായ അർജുൻ കലാധരനെയും, ടി.ജെ. അതുൾ ജിതിനെയും ആദരിച്ചു.
നഗരസഭ വൈസ് ചെയർ പേഴ്‌സൺ സി. ഓമന, കൗൺസിലർ പി.സി. ആന്റണി, യു.പി. എബ്രഹാം, എം.എം. ജേക്കബ്, ചിന്നൻ റ്റി. പൈനാടത്ത്, ടി.എം. വർഗീസ്, തമ്പി കലമണ്ണിൽ എന്നിവർ സംസാരിച്ചു.