കൊച്ചി എറണാകുളത്ത് ബി.ജെ.പി യുടെ ആഭിമുഖ്യത്തിൽ സേവാ സപ്താഹത്തിന് തുടക്കം കുറിച്ചു. സെപ്തംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം പ്രമാണിച്ച് രാജ്യത്ത് ഉടനീളം സേവന പ്രവർത്തനങ്ങൾ നടക്കും.20 വരെയാണ് പരിപാടി.
ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം സർക്കാർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവർക്ക് ഫ്രൂട്ട്സ് കിറ്റുകൾ വിതരണം ചെയ്തും. പാലിയേറ്റീവ്, ഡെസ്റ്റിറ്റ്യൂട്ട് വാർഡ് എന്നിവിടങ്ങളിൽ കഴിയുന്നവർക്ക് വിവിധ സഹായ സഹകരണങ്ങളും നൽകി. സി.ജി.രാജഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സേവാ കൺവീനർമാരായ വി.പി.സന്തോഷ് കുമാർ ടി.എൻ.സുഷമ എന്നിവർ ചേർന്ന് ഡോ. ചാക്കോ സിറിയക്കിന് ഫ്രൂട്ട്സ് ബാസ്ക്കറ്റുകൾ കൈമാറി. പത്മജാ എസ് മേനോൻ , കെ.എസ്. ശൈലേന്ദ്രൻ , പി.എൽ.ആനന്ദ്, ഡോ. ജലജാ ആചാര്യ, പി.എസ്.ആർ. റാവു എന്നിവർ സംബന്ധിച്ചു.