പിറവം :എസ്.എൻ.ഡി.പി യോഗം മണീട് , ഓണക്കൂർ ശാഖകളിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. മണീടിൽ ഗുരുദേവ ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം ഘോഷയാത്ര ആരംഭിച്ചു. വാദ്യ മേളം ,ശിങ്കാരി മേളം എന്നിവ ഘോഷയാത്രക്ക് മിഴിവേകി. ശാഖാ പ്രസിഡന്റ് അജിമോൻ പുഞ്ചളിയിൽ, സെക്രട്ടറി ബിജു അത്തിക്കാട്ടുകുഴി, വൈസ് പ്രസിഡന്റ് ഡോ. .പീതാംബരൻ, യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് സിനോജ് തുരുത്തിപ്പിള്ളി എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി .
870-ാം നമ്പർ ഓണക്കൂർ ശാഖയിൽ നടന്ന ഘോഷയാത്രയിൽ യൂണിയൻശാഖാ പ്രസിഡന്റ് സി.കെ രമണൻ, വൈസ് പ്രസിഡന്റ് അജിത്കുമാർ, ശാഖാ സെക്രട്ടറി കെ.എസ് ശശി എന്നിവർ നേതൃത്വം കൊടുത്തു. രാവിലെ ഗുരുദേവ ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് സി.പി സത്യൻ പതാക ഉയർത്തി ഘോഷയാത്രയിൽ ബാലിക ബാലൻമാരുൾപ്പെടെ നൂറുകണക്കിന് ശ്രീനാരായണീയർ അണിനിരന്നു. മികച്ച താലങ്ങൾക്ക് ശാഖാ പ്രസിഡന്റ് കെ.എസ് ശശി സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് അന്നദാനവും നടന്നു.