പനങ്ങാട്: കാരുണ്യ ലോട്ടറിയുടെ നമ്പർതിരുത്തി കുമ്പളത്ത് ലോട്ടറി കച്ചവടക്കാരനെ പറ്റിച്ച തൊടുപുഴ കോടിക്കുളം വാഴക്കാലക്കരയിൽ ചെറിയകുന്നേൽ ജയഘോഷ്(40)നെ പനങ്ങാട് പൊലീസ് അറസ്റ്റുചെയ്തു.
3995എന്നഅവസാന നാലക്കനമ്പരിലെ 3എന്ന അക്കംതിരുത്തി സമ്മാനാർഹമായ 8995ആക്കി തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. 11000 രൂപയും ആയിരം രൂപയുടെ ടിക്കറ്റും വാങ്ങിയായിരുന്നു തട്ടിപ്പ്.
ലോട്ടറിവില്പനക്കാരനായ പാണാവളളിയിൽ തറയിൽ മോഹനന്റെ പരാതിയിലാണ് അറസ്റ്റ്.
കുമ്പളം സ്കൂൾപടിക്കലാണ് മോഹനന്റെ ലോട്ടറി കച്ചവടം. പ്രതി വന്ന ബൈക്കിന്റെ നമ്പർ സഹിതം വിവരങ്ങൾപൊലീസിന് കൈമാറിയപ്പോൾ വൈകുന്നേരത്തെടെ പ്രതിയെ മാടവനയിൽവച്ച് പനങ്ങാട് സി.ഐ.ശ്യമിന്റെ നേതൃത്വത്തിലുളള പൊലീസ് പിടികൂടുകയായിരുന്നു..