leeladevi

കിഴക്കമ്പലം: കിഴക്കമ്പലത്തിനടുത്ത് വിലങ്ങ് ഷാപ്പുംപടിക്കു സമീപം ഇരുമ്പ് പൈപ്പ് കയറ്റി വന്ന ലോറിയും ആംബുലൻസ് വാനും കൂട്ടിയിടിച്ചു രോഗി മരിച്ചു. പെരുമ്പാവൂർ വെങ്ങോല സ്വദേശിനി ഓണക്കര മഠം ലീലാ ദേവി (62) ആണ് മരിച്ചത്.

പെരുമ്പാവൂർ വാത്തിയാത്ത് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ നെഞ്ചുവേന അനുഭവപ്പെട്ടതിനെ തുടർന്ന് ലീലയെ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് അപകടം.ഇന്നലെ വൈകിട്ട് 4. 45 മണിയോടെയാണ് വിലങ്ങ് താഴത്തെ പീടിക കുരിശുപള്ളി ക്ക് സമീപമുള്ള ഇറക്കത്തിൽ വെച്ച് വാഹനങ്ങൾ കൂട്ടി​യി​ടി​ക്കുകയായി​രുന്നു.

ലീലയുടെ ഭർത്താവ് സോമസുന്ദരം കർത്ത, ആംബുലൻസ് ഡ്രൈവർ എൽദോസ്, സ്റ്റാഫ് നേഴ്‌സ് ജീൻഷ എന്നിവർക്കും പരുക്കുണ്ട്. സോമൻ കർത്തയുടെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സക്കായി പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്‌കാരം ഇന്ന് നടക്കും. മക്കൾ: സ്വപ്ന, ലേഖ, മരുമക്കൾ:ശശീന്ദ്രൻ (പൊലീസ് സബ് ഇൻസ്‌പെക്ടർ, ആലുവ), രാജീവ്.