മൂവാറ്റുപുഴ: റെഡ് ക്രോസ് എറണാകുളം ജില്ലാ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തല കൺവെൻഷന് തുടക്കമായി. മൂവാറ്റുപുഴ താലൂക്ക് തല കൺവെൻഷൻ ജില്ലാ ചെയർമാൻ ജോയി പോൾ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ ജിമ്മി ജോസ് ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം.കെ. ദേവദാസ് , ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ജെ. മത്തായി, ക്ലിന്റൺ സ്കറിയ എന്നിവർ പ്രസംഗിച്ചു.
.........