മൂവാറ്റുപുഴ: പുതുപ്പാടി പൗർണമി ലെെബ്രറിയിൽ ഗ്രന്ഥശാല ദിനം ആഘോഷിച്ചു. രാവിലെ ലെെബ്രറി അങ്കണത്തിൽ പ്രസിഡന്റ് ബിനു സ്ക്കറിയ പതാക ഉയർത്തിയതോടെആഘോഷത്തിന് തുടക്കമായി.വെെകിട്ട് അക്ഷര ദീപം തെളിക്കൽ ചടങ്ങ് ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറിസി.കെ.ഉണ്ണിഉദ്ഘാടനം ചെയ്തു .ലെെബ്രറി വെെസ് പ്രസിഡന്റ് പി.വി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ലെെബ്രറി സെക്രട്ടറി ലെെജു പൗലോസ് സ്വാഗതം പറഞ്ഞു. ബി പി സി കോളേജ് ലെെബ്രേറിയൻ ജിജിമത്തായി വായന സന്ദേശം നൽകി. കെ.ജി . വെങ്കിടേശ്വരൻ, പ്രമീള ഏലിയാസ്, ജയ്സൺ വർഗീസ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സംഘത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 75 പേർ ഒരേസമയം പുസ്തകം കെെയിലേന്തി 75 മൺ ചിരാതുകളിൽ ദീപം തെളിയിച്ച് നടത്തിയ ഗ്രന്ഥശാലദിനാചരണം ഏറെ ശ്രദ്ധേയമായി.