ആലുവ: പ്രിൻറേഴ്‌സ് അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സംഗീതജ്ഞൻ ഫാക്ട് ബി.മോഹനൻ ഉദ്ഘാടനം ചെയ്തു. ആലുവ ടാസ് ഹാളിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. അസോസിയേഷൻ വൈസ് പ്രസിഡൻറ് ആനന്ദ് ജോർജ് അധ്യക്ഷത വഹിച്ചു. ദിനേശ് പുറമന , ബേബി കരുവേലിൽ , ജോയി തേക്കാനത്ത് എന്നിവർ സംസാരിച്ചു.