കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക ദിനം ആഘോഷിച്ചു. ഡോ. മറിയാമ്മ കുര്യാക്കോസ് പതാക ഉയർത്തി , മെഡിക്കൽ സൂപ്രണ്ട് ഡോ.സോജൻ ഐപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജേക്കബ് ബഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. യൂഹാന്നാൻ പോളികോർപ്പസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. ആശുപത്രി സെക്രട്ടറി ജോയ്.പി ജേക്കബ്,ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഡോ.വർഗീസ് പോൾ തുടങ്ങിയവർ സംസാരിച്ചു. ആശുപത്രിയിൽ 38 വർഷം സേവനമനുഷ്ഠിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു .തുടർന്ന് ജീവനക്കാരുടെ കലാപരിപാടികളും വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.