പുക്കാട്ടുപടി : കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനം 75 വാർഷികം പ്രമാണിച്ച് പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല ഗ്രന്ഥശാലദിനം ആചരിച്ചു. വായനശാലഹാളിൽ 75 മൺ ചിരാത് തെളിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. രവിക്കുട്ടൻ അക്ഷരദീപം കൊളുത്തി ഗ്രന്ഥശാലദിനം ഉദ്ഘാടനം ചെയ്തു.
വായനശാല സെക്രട്ടറി മഹേഷ് കെ.എം., താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, കൗൺസിൽ അംഗം വിൽസൺ വർഗീസ്, പ്രസാദ് എം.കെ., എൻ.കെ. നന്ദകുമാർ, ടി.എ. കുഞ്ഞുമുഹമ്മദ്, ജോയിന്റ് സെക്രട്ടറി മഹേഷ് മാളിയേക്കപ്പടി, രത്‌നമ്മ ഗോപാലൻ, ശ്രീയ മഹേഷ്, അഭിനവ് മനോജ്, അർജുൻ മനോജ് തുടങ്ങിയവർ പങ്കെടുത്തു