കൊച്ചി: ബോർഡർ സെക്യൂരിട്ടി ഫോഴ്സിലെയും നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫോഴ്സിലെയും ജവാന്മാർക്ക് നാവികസേന ഒരുക്കിയ അഞ്ചാഴ്ച നീണ്ട മുങ്ങൽ പരിശീലനം പൂർത്തിയായി. നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫോഴ്സിലെ കോൺസ്റ്റബിൾ പി.കെ. മണ്ഡൽ പരിശീലനത്തിന് മികവിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നാവികസനേയുടെ മുങ്ങൽ പരിശീലനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വിജയകരമായി കോഴ്സ് പൂർത്തിയാക്കിയവർക്ക് ക്യാപ്ടൻ പ്രവീൺ കുമാർ സിൻഹ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.