കൊച്ചി: അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആഭിമുഖ്യത്തിൽ ഈമാസം 17 ന് വിശ്വകർമ്മ ദിനം ആഘോഷിക്കും. ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾഅറിയിച്ചു.
ജില്ലയിലെ ഏഴു യൂണിയനുകളും ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. യൂണിയൻ ആസ്ഥാനങ്ങളിൽ നിശ്ചല ദൃശ്യങ്ങൾ, പരമ്പരാഗത കലാരൂപങ്ങൾ, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ മഹാശോഭയാത്രയും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിക്കും. മന്ത്രിമാർ ഉൾപ്പെടെ സമുദായ രാഷ്ട്രീയ, സാസ്‌കാരിക നേതാക്കൾ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നു് സംസ്ഥാന സെക്രട്ടറി പി.കെ.തമ്പി അറിയിച്ചു.