പിറവം : നവീകരിച്ച കാക്കൂർ ഗ്രാമീണ വായന ശാല തുറന്നു . പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചഅഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് വായനശാല മന്ദിരം നവീകരിച്ചത് . നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ നിർവ്വഹിച്ചു.. വായനശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.സി. കുര്യാക്കോസ്, ലില്ലി ജോയി, വാർഡംഗം സ്മിത, കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, അനീഷ് , വർഗീസ് മാണി തുടങ്ങിയവർ സംസാരിച്ചു.