കൊച്ചി: ആനാരി കൃഷ്ണൻകുട്ടിയുടെ നാടകസമാഹാരമായ ചിത്രശലഭങ്ങൾ പ്രകാശനം ചെയ്തു. സംഗീത നാടക അക്കാദമി വെെസ് ചെയർമാൻ സേവ്യർ പുൽപ്പാടിന് ആദ്യ കോപ്പി നൽകി നോവലിസ്റ്റ് കെ.എൽ.മോഹനവർമ പ്രകാശനം നിർവഹിച്ചു. അഞ്ചുനാടകങ്ങളാണ് ചിത്രശലഭത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ നാടകകൃത്ത് ടി.എം. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പത്രപ്രവർത്തകൻ രവി കുറ്റിക്കാട് പുസ്തകം പരിചയപ്പെടുത്തി . മുൻ മേയർ ബാലചന്ദ്രൻ , നോവലിസ്റ്റ് നാരായൺ , കലാമണ്ഡലം പ്രഭാകരൻ , ചിത്രകാരൻ സജിത്ത് പുതുക്കലവട്ടം തുടങ്ങിയവർ പ്രസംഗിച്ചു.