കൊച്ചി: ഇടപ്പള്ളി പോണേക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് സെപ്തംബർ 29 ന് തുടക്കമാവും. ഒക്ടോബർ 8 ന് സമാപിക്കും. നവരാത്രി ദിനങ്ങളിൽ വെെകിട്ട് 6.30 മുതൽ സംഗീത കച്ചേരി , സംഗീതാരാധന തുടങ്ങിയ നടക്കും.
ഒക്ടോബർ 5 ന് വെെകിട്ട് പൂജവയ്ക്കും . 7 ന് മഹാനവമി പൂജ. 8 ന് വിജയദശമി , പൂജയെടുപ്പ് , വിദ്യാരംഭം. വെെകിട്ട് 6 .30 ന് സാംസ്കാരിക സമ്മേളനം , എൻ.എസ്.എസ് സ്കോളർഷിപ്പ് വിതരണം, രാമായണ പ്രശ്നോത്തരി, സമ്മാനദാനം ,വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും .സംഗീതകച്ചേരിയിലും ആരാധനയിലും പങ്കെടുക്കാൻ താൽപര്യമുള്ളവർ സ്വന്തം ചെലവിൽ പക്കമേളം ഒരുക്കണം. 20 നു മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം.വിവരങ്ങൾക്ക് 9446455134.