പറവൂർ : തുരുത്തിപ്പുറം ക്ഷീരോല്പാദക സഹകരണ സംഘത്തിലെ കർഷകർക്ക് ബോണസും ഓണക്കിറ്റുംവിതരണംചെയ്തു. ബോണസ് വിതരണോദ്ഘാടനം പറവൂർ ക്ഷീരവികസന ഓഫീസർ പി. രമ്യയും ഓണക്കിറ്റ് വിതരണോദ്ഘാടനം സംഘം പ്രസിഡന്റ് വിജിമധുവും നിർവ്വഹിച്ചു. സെക്രട്ടറി സോണി ജയ്സൺ, ഭരണ സമിതി അംഗങ്ങളായ ടി.ജി. ശിവദാസൻ, സിജി പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.