അങ്കമാലി: പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന സേവാ സപ്താഹംറെയിൽവെ സ്റ്റേഷൻ പരിസരം ശുചീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.എ.കെ.നസീർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. അങ്കമാലിനിയോജക മണ്ഡലം പ്രസിഡന്റ് പി.എൻ.സതീശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എം.എൻ.ഗോപി., നിയോജക മണ്ഡലം ജനറൽ സെക്രട്ടി മാരായ ടി.എസ്.രാധാകൃഷ്ണൻ, ഇ.എൻ.അനിൽ, വൈസ് പ്രസിഡന്റുമാരായ ബിജു പുരുഷോത്തമൻ, അഡ്വ.തങ്കച്ചൻ വർഗീസ്, എം.വി.ലക്ഷ്മണൻ, സെക്രട്ടറിമാരായ കെ.എ.ദിനേശൻ ,എൻ.മനോജ് ,ട്രഷറർ എം.കെ.ജനകൻ, സി.എം. ബിജു, ബാബു കരിയാട് തുടങ്ങിയവർ നേതൃത്വം നൽകി.