accident-paravur-
കാറും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചപ്പോൾ.

പറവൂർ : . ദേശീയപാത 66ൽ പൂശാരിപ്പടിയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ചിരുന്ന സ്ത്രീയുടെ കൈയൊടിഞ്ഞു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് അപകടം. തിരുവന്തപുരം സ്വദേശിയായ ശരത്തും കുടുംബവുമാണ്കാറിൽ സഞ്ചരിച്ചിരുന്നത്. . ഇവർ കൊല്ലൂർ മൂകാംബികയിൽ പോയി തിരിച്ചു വരികയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ തിരുവനന്തപുരത്തേയ്ക്ക് മടങ്ങി. വൈറ്റിലയിൽ നിന്നും കോഴിക്കോട്ടേയ്ക്കു പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്.റോഡിലെ കുഴികൾ ഒഴിവാക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം.കാറിന്റെ മുൻഭാഗം തകർന്നു. അപകടം നടന്നയുടനെ കെ.എസ്.ആർ.ടി.സി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി.