punerjani-paavur
പുനർജനി പദ്ധതിയിൽ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിക്കുന്നു.

പറവൂർ : പ്രളയാനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിക്കുന്ന നാല് വീടുകൾക്ക് വി.ഡി. സതീശൻ എം.എൽ.എ തറക്കല്ലിട്ടു. വരാപ്പുഴ പഞ്ചായത്തിൽ മൂന്നും ചിറ്റാറ്റുകര പഞ്ചായത്തിൽ ഒരു വീടുമാണ് നിർമ്മിക്കുന്നത്. ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റി, വെൽഫെയർ സർവീസ് എറണാകുളം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് വീട് നിർമ്മിക്കുന്നത്. ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, മേഴ്സി ജോണി, കെ.വി. കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.