 
മുവാറ്റുപുഴ:നഗരത്തിലെ 130 ജംഗ്ഷനിൽനിന്നുംകഞ്ചാവുമായി ആരക്കുഴ പെരുമ്പല്ലൂർ കരയിൽ പുത്തൻപുരയിൽ ബ്ലാക്ക് മാൻ എന്നറിയപ്പെടുന്ന വിഷ്ണു(28) പിടിയിലായി. മൂവാറ്റുപുഴ എക്‌സൈസ് സർക്കി
ൾ ഇൻസ്‌പെക്ടർ വൈ. പ്രസാദിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുമ്പോൾ കാറിൽ കഞ്ചാവുമായി വന്ന പ്രതി പിടിയിലാകുകയായിരുന്നു. പ്രതിയുടെ കൈവശവും കാറിൽ നിന്നുമായി നാല് പൊതികളിലായി 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതിന് മുമ്പും കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. പ്രതിയുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. പ്രീവന്റിവ് ഓഫീസർവി.എ ജബാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മാഹിൻ പി.ബി,ശ്രീകുമാർ എൻ,അജി.പി.എൻഡ്രൈവർ ജയൻ എം.സി എന്നിവർ പങ്കെടുത്തു.മദ്യമയക്കുമരുന്ന് കുറ്റകൃത്യങ്ങളി.ൽ ഏർപ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ 04852832623,9400069564 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് മുവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.