കൊച്ചി: എസ്.വെെ.എസ് ജില്ലാ നേതൃത്വത്തിൽ യുവജനറാലി നടത്തി. റാലിയോടനുബന്ധിച്ച് 1000 സേവനസന്നദ്ധ ടീം ഒലീവ് പ്രവർത്തകരെ നാടിന് സമർപ്പിച്ചു. 26 സർക്കിളുകളിൽ നിന്നായി തിരഞ്ഞെടുത്ത് പരിശീലനം നൽകിയ ടീം അവശത അനുഭവിക്കുന്നവർക്കായി സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തും. മട്ടാഞ്ചേരി ഷാമിയാന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.വെെ.എസ് സംസ്ഥാന സെക്രട്ടറി ആർ.പി ഹുസെെൻ ഇരിക്കൂർ ഉദ്ഘാടനം ചെയ്തു.കെ.ജെ.മാക്സി എം.എൽ.എ മുഖ്യാതിഥിയായി.വി.എച്ച് ദാരിമി ടീം ഒലീവ് സമർപ്പണം നിർവഹിച്ചു.