മൂവാറ്റുപുഴ: എസ്എൻഡിപി യോഗം കാവന ശാഖയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ നാരായണൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് ഇ.ബി ബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.ബി. രാജൻ സ്വാഗതം പറഞ്ഞു.. എസ് എസ് എൽ സി ,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശാഖാംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ അനിൽകുമാർ വിതരണം ചെയ്തു . യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ പ്രഭ അനുഗ്രഹ പ്രഭാഷണം നടത്തി.യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. എൻ.രമേശ്, പ്രമോദ് കെ. തമ്പാൻ, യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു , വി.എൻ. വിജയൻ, എ.സി. പ്രതാപ ചന്ദ്രൻ , എന്നിവർ സംസാരിച്ചു. ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണമെഡൽ ജേതാവായ മധു ഇടക്കുടിയിലിനെ വി.കെ. നാരായണൻ ആദരിച്ചു.