ആലുവ: ആലുവ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിലെ ടീമായ വാരിയേഴ് സ് ആലുവയുടെ ജേഴ്‌സി പ്രശസ്ത ഫുട്ബാൾ താരം സഞ്ജു ഗണേഷ് സോക്കർ സെവൻസ് രക്ഷാധികാരി നാസർ നെടുങ്ങാട്ടിലിന് നൽകി പ്രകാശനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം അഫ്‌സൽ കുഞ്ഞുമോൻ മുഖ്യാതിഥിയായിരുന്നു. സോക്കർ സെവൻസ് രക്ഷാധികാരികളായ ശ്രീജിത്ത് കോമ്പാറ, ഇഖ്ബാൽ, ഐക്കൺ പ്ലേയർ സിറാജ്, റിയാദ്, ശ്രീലാൽ, ഉണ്ണി,ഫൗഷി, കുട്ടൻ, ശ്യം അമ്പലക്കാടൻ, മുത്തലിബ്, വിനീത് എന്നിവർ നേതൃത്വം നൽക. ആലുവ നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് പരിധികളിലേയും കടുങ്ങല്ലൂർ, വാഴക്കുളം എന്നീ പഞ്ചായത്തുകളിലെയും ടീമുകളാണ് ലീഗിൽ മത്സരിക്കുന്നത്. അഞ്ചു ദിവസങ്ങളിൽ12 ഫ്രാഞ്ചൈസികൾ മത്സരത്തിൽ അങ്കം കുറിക്കും.