ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ കട്ടേപ്പാടത്ത് മാലിന്യ നിക്ഷേപം. പഞ്ചായത്തും കൃഷി ഭവനും അടയാളം പുരുഷ സഹായ സംഘവും ചേർന്ന് നടത്തുന്ന 100 ഏക്കർ കൃഷി ചെയ്യുന്ന പ്രദേശത്താണ് മാലിന്യ നിക്ഷേപം.
പഞ്ചായത്ത് ഈ പ്രദേശം മാലിന്യം നീക്കി വൃത്തിയാക്കിയ ഭാഗത്താണ് മാലിന്യ കൂമ്പാരം കഴിഞ്ഞ രാത്രിയിൽ ഇട്ടത്. ഈ പ്രദേശത്ത് മാലിന്യം ഉണ്ടായാൽ കൃഷി മാത്രമല്ല കുടിവെള്ളത്തിനും ദോഷകരമാകും. പഞ്ചായത്ത് പ്രസിഡൻറ് ബാബു പുത്തനങ്ങാടിപരാതി നൽകി.