ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിവിധ മത്സരങ്ങളിൽ 218 -ാം നമ്പർ എടയപ്പുറം ശാഖയും കീഴ്മാട് ശാഖയും സമ്മാനങ്ങൾ വാരിക്കൂട്ടി.
കുടുംബങ്ങളുടെ എണ്ണത്തിന് അനുസരിച്ച് നാല് വിഭാഗങ്ങളായിട്ടായിരുന്നു ഘോഷയാത്ര, ജ്യോതി - ഇരുചക്ര വിളംബരജാഥ സ്വീകരണം എന്നിങ്ങനെ. കൂടുതൽ കുടുംബങ്ങളുള്ള നാലം കാറ്റഗറിയിൽ എല്ലാ മത്സരത്തിലും എടയപ്പുറം ശാഖയും മൂന്നാം വിഭാഗത്തിൽ കീഴ്മാട് ശാഖയുമാണ് ചാമ്പ്യന്മാരായത്. ഗ്രൂപ്പ് ഒന്നിൽ വയൽക്കര ശാഖയും രണ്ടിൽ ചാലക്കൽ ശാഖയും കൂടുതൽ ട്രോഫി നേടി. പട്ടേരിപ്പുറം ശാഖയും രണ്ടിനങ്ങളിൽ സമ്മാനം നേടി.
സമ്മേളനം ജി.സി.ഡി.എ ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നൽകി. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, കൗൺസിലർമാരായ സജീവൻ ഇടച്ചിറ, വി.എ. ചന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ് എന്നിവർ സംസാരിച്ചു.