മൂവാറ്റുപുഴ: പ്രളയ ദുരന്തം നേരിടാൻമൂവാറ്റുപുഴക്ക് പ്രത്യേക പദ്ധതികൾ അനിവാര്യമാണെന്ന് കലക്ടർ എസ്.സുഹാസ് പറഞ്ഞു. മൂവാറ്റുപുഴ നഗരസഭ, മൂവാറ്റുപുഴ പ്രസ് ക്ലബ്, മൂവാറ്റുപുഴ മേള തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ജില്ലാ ഭരണകൂടത്തിന്റെ പദ്ധതികൾ വിശദമാക്കും. മൂവാറ്റുപുഴ പ്രസ് ക്ലബിൽ കംപ്യൂട്ടറിന്റെ സ്വിച്ച് ഓൺ കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എൽദോ ഏബ്രഹാം എംഎൽഎ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എസ്.ദിൽരാജ്, വൈസ് പ്രസിഡന്റ് ഫൈസൽ മുളവൂർ, ട്രഷറർ രാജേഷ് രണ്ടാർ, ജോയിന്റ് സെക്രട്ടറി അബ്ബാസ് ഇടപ്പിള്ളി,അംഗങ്ങളായ സി.എം.ഷാജി, നെൽസൺ പനയ്ക്കൽ, യൂസഫ് അൻസാരി, സി.കെ.ഉണ്ണി, സി.എം.അഷ്‌റഫ് എന്നിവർ പങ്കെടുത്തു.