മുവാറ്റുപുഴ: പേഴക്കാപ്പിള്ളി മീരാസ് ഡിജിറ്റൽ ലൈബ്രറി കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരം ശ്രദ്ധേയമായി .എൽകെജി മുതൽ യുപി വരെയുള്ള കുട്ടികൾക്കായി മൂവാറ്റുപുഴ കലാകേന്ദ്ര അക്കാദമിയുടെ സഹകരണത്തോടെയാണ് ചിത്രരചനാ മത്സരം നടത്തിയത് - യു പി വിഭാഗത്തിൽ അഭിനവ് കെ എസ്,, മുഹമ്മദ് സിയാ, എൽ പി വിഭാഗത്തിൽ ഡാനിയൽ ജോയ് അലാൻ, അബീസ് എന്നിവർ യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഓണാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കുട്ടികളുടെ ഘോഷയാത്രയെ തുടർന്ന് നടന്ന സാംസ്ക്കാരിക സദസ് മുൻ എംഎൽഎ ബാബു പോൾ ഉത്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി എ ബഷീർ, പായിപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് കെ എസ് റഷീദ്, പരിസ്ഥിതി പ്രവർത്തകൻ അസീസ് കുന്നപ്പിള്ളി, വർഗീസ് മണ്ണത്തൂർ, കെ.എസ് ഷാജി , അജികുമാർ, ഷിയാസ് മാഹിൻ ഷാ , ശരത് ശിവൻ, മാഹിൻ ബഷീർ, തുടങ്ങിയവർ സംസാരിച്ചു. സംഗീത സംവിധായകൻ മുവാറ്റുപുഴ റഷീദിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ

വിനോദ മത്സരങ്ങൾ മുൻ ടാറ്റാ പ്ലയർ ഫൂട്ബാൾ താരം മുഹമ്മദ് റാഫി കെ.എസ് ഉത്ഘാടനം ചെയ്തു. പായസ മേളയും, കുട്ടികളുടെ വടംവലിയും ഉണ്ടായി