കൊച്ചി : കെ.എസ്.ആർ.ടി.സി ബസിടിച്ച് വലതുകാലിന് ഗുരുതരമായി പരിക്കേറ്റ ഇടുക്കി കജനപ്പാറ കൊറ്റലിക്കുടിയിൽ ഷിജോ (25)യെ എറണാകുളം സ്പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്തേകാലോടെ കോതമംഗലം ഇരുമലപ്പടി കവലക്കു സമീപമായിരുന്നു അപകടം.
ഷിജോയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഡോക്ടർമാരായ ചെറിയാൻ കോവൂർ, ആശ സിറിയക്, അബ്ദുൾ നാസർ എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു. സ്വകാര്യ ഹോട്ടലിൽ ഷെഫ് ആണ് ഷിജോ.