കൊച്ചി: കാർട്ടൂണിസ്റ്റ് സുധീർനാഥിന്റെ കാർട്ടൂൺ പ്രദർശനവും പുരോഗമന കലാ സാഹിത്യസംഘം കളമശ്ശേരി മേഖല സമ്മേളനവും 22ന് ഇടപ്പള്ളി ഏ.കെ.ജി വായനശാലയിൽ നടക്കും. രാവിലെ 10 മണിക്ക് കാർട്ടൂണിസ്റ്റ് സുധീർ നാഥിന്റെ ദേശീയ ശ്രദ്ധയാകർഷിച്ച കാർട്ടൂണുകളുടെയും എ.എൻ.മണിയപ്പൻ തയ്യാറാക്കിയ ചരിത്ര ചിത്ര പ്രദർശനവും പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടു മണി മുതൽ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ നേതാവ് എസ്.എസ്. അനിൽ "സാമ്പത്തിക മാന്ദ്യത്തിന്റെ കാണാചരടുകൾ "എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനം ഡോ.മ്യൂസ് മേരി ജോർജ് ഉദ്ഘാടനം ചെയ്യും. .