edu
ഐ.ടി. പഠനക്കളരിയുമായി കൂത്താട്ടുകുളത്തെ സ്കൂളുകൾ

കൂത്താട്ടുകുളം: അവധിക്കാലത്ത് ഐ.ടി.പഠനക്കളരിയുമായി കൂത്താട്ടുകുളത്തെ സ്കൂളുകൾ . കൂത്താട്ടുകുളം ഹയർ സെക്കൻഡറി ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഗവ. യു.പി. സ്കൂൾ ഇ- കി‍ഡ്സ് ഐ.ടി. ക്ലബ്ബ് കുട്ടികൾക്കാണ് ഐ.ടി പഠനക്കളരി നടത്തിയത്. യു.പി.സ്കൂളിലെ 30 വിദ്യാർത്ഥികളും ആറ് അദ്ധ്യാപകരും പങ്കെടുത്തു. ഹെഡ്മിസ്ട്രസ് എം.ഗീതാദേവി കളരി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലക്ച്ചർ ബിജോയ് കെ. എസ്. മുഖ്യ പ്രഭാഷണം നടത്തി.‍‍ ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം സജിൽ വിൻസന്റ്, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി.എസ്, ഇ-കിഡ്സ് ഐ.ടി. ക്ലബ് കോർഡിനേറ്റർ നിഖിൽ ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു.