ഫോർട്ടുകൊച്ചി: മട്ടാഞ്ചേരി രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ചക്കരയിടുക്കിൽ നടന്ന ചടങ്ങ് ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.ഭാസ്ക്കരൻ, ബി.ഹംസ, കെ.എം.റിയാദ്, ടി.കെ.ഷബീബ്, കെ.ജെ.ആന്റണി, കെ.എ.എഡ്വിൻ, എം.ഉമ്മർ തുടങ്ങിയവർ പ്രസംഗിച്ചു.