കൂത്താട്ടുകുളം: ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെയും, കാക്കൂർ ഗ്രാമീണ വായനശാലയുടെയും 75-ാ മത് വാർഷികാഘോഷങ്ങൾക്ക് തുടക്കമായി.
. പി. എൻ പണിക്കർ നേരിട്ടു വന്ന് തുടക്കം കുറിച്ച വായനശാലകളിലൊന്നാണ് കാക്കൂർ ഗ്രാമീണ വായനശാല. വായനശാലപ്രവർത്തകരും നാട്ടുകാരും ചേർന്ന് 75 ദീപം തെളിയിച്ചു. യോഗത്തിൽ വായനശാല പ്രസിഡന്റ് കെ.പി.അനീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി വർഗീസ് മാണി,ബാലസാഹിത്യകാരൻ ഹരീഷ്. ആർ.നമ്പൂതിരിപ്പാട്, വി.കെ ശശിധരൻ,എസ്. ശ്രീനിവാസൻ, എൽദോ ജോൺ, സി.സി.ശിവൻകുട്ടി ,ബീന ജോസ്, ലീല അയ്യപ്പൻ നായർ, ആര്യ കൃഷ്ണൻ, സൂര്യ കൃഷ്ണൻ, ലൈബ്രറേറിയൻ ജെൻസി എന്നിവർ സംസാരിച്ചു.