വൈപ്പിൻ : ഞാറക്കൽ സഫ്ദാർ ഹാഷ്മി കേന്ദ്രത്തിന്റെ നാലാം വാർഷിക സമ്മേളനം എസ് ശർമ്മ എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് എൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് കെ. കെ വിലാസൻ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെ സഫ്ദാർ ഹാഷ്മി അവാർഡ് നേടിയ സേവ്യർ പുൽപ്പാട്ട് എസ് .ശർമ്മയിൽ നിന്ന് അവാർഡ്ഏറ്റുവാങ്ങി. സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ് നേടിയ ഞാറക്കൽ ജോർജിനെയും നോവലിസ്റ്റ് കെ. ജെ പ്രമോദ് കുമാറിനെയും സമ്മേളനം ആദരിച്ചു. എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പത്തൊമ്പത് പേർക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകി. പ്രൊഫ. പി കെ രവീന്ദ്രൻ , സെക്രട്ടറി എം കെ രതീശൻ, പി ബി വാഹനൻ എന്നിവർ പ്രസംഗിച്ചു. സൗപർണിക ബാലവേദിയുടെ തിരുവാതിരയും രമേശ് കുമാർ നയിച്ച ഗസൽ സന്ധ്യയും നടന്നു.