വൈപ്പിൻ : കോടികളുടെ മത്സ്യസമ്പത്ത് പാഴാക്കി കളയുന്ന പെലാജിക്ക് മത്സ്യബന്ധനരീതി അവസാനിപ്പിക്കാൻ തൊഴിലാളികൾ രംഗത്തിറങ്ങണമെന്ന് സി ഐ ടി യു വൈപ്പിൻ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഈ രീതി നിയമം മൂലം നിരോധിച്ചിട്ടും ഇന്നും വ്യാപകമായി നടക്കുന്നുണ്ട്. പെലാജിക്ക് വലകൾ നിർമ്മിക്കുന്ന കേന്ദ്രങ്ങളിലും വിപണനം നടത്തുന്ന സ്ഥലങ്ങളിലുംവ്യാപകമായ പ്രചരണവും ബോധവത്ക്കരണവും നടത്താൻ രംഗത്ത് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കോവിലകത്തും കടവ് എ. ജി പീറ്റർ നഗറിൽ നടന്ന സമ്മേളനം എസ് ശർമ്മ എം എൽ എ ഉദ്ഘാടനം ചെയ്തു. ബി വി പുഷ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. കെ. എ അലി അക്ബർ, സി കെ പരീത്, രേണുക ചക്രവർത്തി, പി വി ലൂയിസ് , എ കെ ശശി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ബി വി പുഷ്‌ക്കരൻ( പ്രസിഡൻറ് ), പി വി ലൂയിസ് (സെക്രട്ടറി) , എം ബി ഭർതൃഹരി , എ കെ ശശി, എ കെ ഗിരീഷ് (വൈസ് പ്രസിഡൻറു മാർ), എ. പി പ്രിനിൽ, പി ബി സജീവൻ, എ. എസ് അരുണ (ജോയിൻറ് സെക്രട്ടറിമാർ), കെ. എ സാജിത്ത് (ട്രഷറർ ) എന്നിവരെതിരഞ്ഞെടുത്തു.