വൈപ്പിൻ : അഖിലകേരള ധീവരസഭ വൈപ്പിൻ താലൂക്ക് പ്രവർത്തക സമ്മേളനവും അവാർഡ് വിതരണവും എടവനക്കാട് അണിയൽ വ്യാപാര ഭവനിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സി.ടി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ, ഉമലത ശശിധരൻ, വി.കെ. സുധാകരൻ, ടി.കെ. സോമനാഥൻ, കെ.കെ. തമ്പി, ശാന്തി മുരളി, കെ.വി. സാബു, ലതിക ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.