വൈപ്പിൻ : നായരമ്പലം ശ്രീ മുരുക നൃത്തവിദ്യാലയ വാർഷികം നടത്തി. പ്രസിഡൻറ് ശിവദാസ് നായരമ്പലം അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി എം കെ സുകുമാരൻ, നൃത്ത അദ്ധ്യാപിക കുസുമം എന്നിവർ പ്രസംഗിച്ചു. സമ്മേളനം സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്യും.ഒക്ടോബർഎട്ടിന് വിജയദശമി,സംഗീതാർച്ചന ,സമ്മേളനം ,ശാസ്ത്രീയ നൃത്തങ്ങൾ എന്നിവയോടെ നായരമ്പലം എസ് എസ് വി ഹാളിൽ ആഘോഷിക്കും. . ഭാരവാഹികളായി ശിവദാസ് നായരമ്പലം (പ്രസിഡൻറ് ), എം കെ സുകുമാരൻ (സെക്രട്ടറി), ടി എൻ ജീവൻ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.