കൊച്ചി: കേരള ആഗ്ലോ ഇന്ത്യൻ വുമൺസ് സോളിഡാരിറ്റിയുടെ ഉദ്ഘാടനം വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ നിർവഹിച്ചു. ദി യൂണിയൻ ഒഫ് ആഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് ചീഫ് പ്രസിഡന്റ് ഡാൽബിൻ ഡിക്കുഞ്ഞ അദ്ധ്യക്ഷത വഹിക്കും. അസോസിയേഷന്റെ പ്രവർത്തന രേഖയുടെ പ്രകാശനം ജോൺ ഫെർണാണ്ടസ് എം.എൽ.എ നിർവഹിച്ചു. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, മുൻ എം.എൽ.എമാരായ ചാൾസ് ഡയസ്, ലൂഡി ലൂയിസ്, കേരള ആഗ്ലോ ഇന്ത്യൻ വുമൺസ് സോളിഡാരിറ്റി കൺവീനർ ഷൈല ഡിക്രൂസ്, ദി യൂണിയൻ ഒഫ് ആഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് വൈസ് പ്രസിഡന്റ് ആൻഡ്രൂ പോൺസേക്ക എന്നിവർ സംസാരിച്ചു.