sndp
ആരക്കുഴ ശാഖയുടെ നേതൃത്വത്തിൽ നടന്ന ഗുരുദേവ ജയന്തി ഘോഷയാത്ര

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 724-ാം നമ്പർ ആരക്കുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കുശേഷം ശാഖായോഗം, കുടംബയൂണിറ്റ്, വനിതാസംഘം , യൂത്ത്മൂവ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽനടന്ന ഘോഷയാത്ര ശാഖാ മന്ദിരത്തിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് ഒ.എം. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജിമോൻ വള്ളോംതടത്തിൽ ഗുരുദേവ സന്ദേശം നൽകി. മഹാപ്രസാദ ഉൗട്ടുമുണ്ടായിരുന്നു. മൂവാറ്റുപുഴ നഗരത്തിൽ നടക്കുന്ന മഹാഘോഷയാത്രയിലും പങ്കെടുത്തു.