നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാൾ സി.ഐ.എസ്.എഫിന്റെ പിടിയിലായി. ഇന്നലെ പുലർച്ചെ നാല് മണിയോടെ അന്താരാഷ്ട്ര ടെർമിനലിലാണ് സംഭവം.

കൊച്ചിയിൽ നിന്നും കുവൈറ്റിലേക്ക് പോകാനെത്തിയ ജോൺ പാണ്ടിയാക്കൽ എന്ന യാത്രക്കാരനാണ് സുരക്ഷ പരിശോധനക്കിടെ ശരീരത്തിൽ ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയത്. വിശദമായ പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. നെടുമ്പാശേരി പൊലീസിന് കൈമാറിയ പ്രതിയുടെ യാത്രയും തടസപ്പെട്ടു.