നെടുമ്പാശേരി: ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ ഒന്നാം ഗ്രൂപ്പിൽ വയൽകര ശാഖ അഞ്ച് സമ്മാനങ്ങൾ നേടി. മേഖല അടിസ്ഥാനത്തിൽ ജ്യോതി റിലേയിൽ ഒന്നാം സമ്മാനവും നല്ല ഘോഷയാത്രക്ക് രണ്ടാം സമ്മാനവും എറ്റവും കുടുതൽ വനിതകളെയും കുട്ടികളെയും പങ്കെടുപ്പിച്ചതിനും കുടുംബങ്ങളിലെ ആനുപാതികത്തിന് അനുസരിച്ച് കുടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചതിന് ഒന്നാം സ്ഥാനവുമാണ് ശാഖയ്ക്ക് ലഭിച്ചത്. ആലുവയിൽ നടന്ന അനുമോദന ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ സമ്മാനങ്ങൾ നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വയൽകര പുന്നക്കൽ വിട്ടിൽ നയൻ കൃഷ്ണയെയും ചടങ്ങിൽ അനുമോദിച്ചു. ശാഖാ സെക്രട്ടറി സി.വി. ബിജിഷ്, സി.എസ്. വേണു, ജഗത ബാബു, സുശീല വേണു, ഷൈലജ മോഹനൻ, അജി കൂട്ടാലപറമ്പ്, ഉണ്ണിക്കൃഷ്ണൻ, കിഷോർ തുടങ്ങിയവർ സംബന്ധിച്ചു.