കോതമംഗലം: മുൻകാല ശാഖാ ഭാരവാഹികളെ ആദരിച്ചു.എസ് എൻ ഡി പി.യോഗം പിണ്ടിമനശാഖയിലെ മുൻകാല ഭാരവാഹികളെ ഗുരുദേവ ജയന്തി ദിന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ആദരിച്ചു.മുൻകാല പ്രസിഡന്റുമാരായിരുന്ന എം.എൻ തങ്കപ്പൻ മേപ്പുറത്ത്, എം യു .വിജയൻ മാളിയേക്കൽ, പി.കെ.തങ്കപ്പൻ പുൽപ്രക്കുടിയിൽ, എൻ.എൻ ശിവരാമൻ നാരുംതോട്ടത്തിൽ, എം.കെ.ചന്ദ്രബോസ് മുട്ടത്തു കുടി.സെക്രട്ടറിമാരായിരുന്ന പി.എസ് സതീഷ് ബാബു പുത്തൻപുര, എ.കെ.പീതാംബരൻ അമ്പാട്ട്, പി.എ കുഞ്ഞപ്പൻ പയ്യന, പി.വി.രാജൻ പുൽപ്രക്കുടിയിൽ, എം.കെ.മോഹനൻ മോളത്ത് തുടങ്ങിയവരെയാണ് പൊന്നാടയണിയിച്ച് ആദരിച്ചത്. ശാഖാ പ്രസിഡന്റ് സി.എസ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡന്റ് കെ .എസ് ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ശാഖാ സെക്രട്ടറി എം.കെ. കുഞ്ഞപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.