കൊച്ചി: അഞ്ചുമന വിശ്വകർമ്മ ധർമ്മോദ്ധാരണ സമാജത്തിന്റെ നേതൃത്വത്തിൽ ഇന്ന് അഞ്ചുമന ദേവീക്ഷേത്രത്തിൽ വിശ്വകർമ്മദിനം ആഘോഷിക്കും. രാവിലെ 9 ന് സമാജം പ്രസിഡന്റ് എം.എൻ. സതീഷ് ക്ഷേത്രമെെതാനിയിൽ പതാക ഉയർത്തും. യുവജന സംഘടനയുടെ നേതൃത്വത്തിൽ നഗരംചുറ്റി ഇരുചക്ര വാഹന വിളംബരജാഥ നടത്തും. വെെകിട്ട് 4 ന് പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്ന് വിശ്വകർമ്മദേവന്റെ അലങ്കരിച്ച രഥം എഴുന്നള്ളിച്ചുള്ള ശോഭയാത്ര പൂത്താലങ്ങളുടെയും വാദ്യമേളങ്ങളുടേയും അകമ്പടികളോടെ പാലാരിവട്ടം സിവിൽലെെൻ റോഡ്, പെെപ്പ് ലെെൻ ജംഗ്ഷൻ, ദേശീയപാത വഴി അഞ്ചുമന ക്ഷേത്രത്തിൽ എത്തിച്ചേരും. സമാജത്തിന്റെ 22 ശാഖകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുക്കും.
വെെകിട്ട് 6 ന് ക്ഷേത്ര മെെതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ സമാജം പ്രസിഡന്റ് എൺ.എൻ. സതീഷ്, ജനറൽ സെക്രട്ടറി വി.എസ്. സുകുമാരൻ, കൺവീനർ പി.പി. ബാബു എന്നിവർ പ്രസംഗിക്കും.