കൊച്ചി: സമസ്ത കേരളം വാര്യർ സമാജം കൊച്ചി യൂണിറ്റ് കുടുംബ സംഗമവും ഓണോഘോഷവും നടത്തി. എറണാകുളം ഭാരതീയാർ റോഡിലെ ഓൾ ഇന്ത്യാ ബാങ്ക് എംപ്ളോയീസ് ഹാളിൽ നടന്ന കുടുംബ സംഗമം മേയർ സൗമിനി ജെയിൻ ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ മുഖ്യാതിഥിയായി. എം.ടി പ്രേംദാസ് , ശ്രീലക്ഷ്മി പ്രേംദാസ് എന്നിവർ പ്രസംഗിച്ചു. സമാജത്തിലെ മുതിർന്ന അംഗങ്ങളേയും , വിവിധമേഖലകളിൽ കഴിവു തെളിയിച്ചവരേയും ചടങ്ങിൽ ആദരിച്ചു.