കൊച്ചി: സുസ്ഥിര പരിസ്ഥിതി, പാരിസ്ഥിതിക വികസന സൊസൈറ്റി (സീഡ്‌സ്) കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ട 12 കുടുംബങ്ങൾക്ക് ഓണനാളിൽ പുതിയ ഭവനങ്ങൾ കൈമാറി. പറവൂർ താലൂക്കിൽ ഒമ്പതു പുതിയ വീടുകൾ നിർമ്മിച്ചു. മൂന്നെണ്ണം പുതുക്കി പണിതു.പ്രകൃതി ദുരന്തങ്ങളെ അതിജിവീക്കാൻ കഴിയുന്ന വിധത്തിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്.
ഉടമകളുടെ താത്‌പര്യപ്രകാരമാണ് രൂപകല്പനയും നിർമ്മാണവും നടത്തിയത്.
പ്രളയത്തിൽ പെട്ട് വീടും ജീവനോപാധികളും നഷ്‌ടപ്പെട്ടവരെ പുനരധിവസിപ്പിക്കേണ്ടത് ധാർമ്മിക ഉത്തരവാദിത്തമാണെന്ന് സീഡ് വിശ്വസിക്കുന്നുവെന്ന് പ്രോഗ്രാംസ് ചീഫ് യെസ്ദാനി റഹ്മാൻ പറഞ്ഞു. ഈ ചിന്തയിൽ നിന്നാണ് കേരളത്തിലെ മറ്റു സ്ഥലങ്ങളിലെന്നപോലെ പറവൂർ താലൂക്കിലെയും ദുരിത ബാധിതരായവർക്ക് വീടുകൾ നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്.