പെരുമ്പാവൂർ: പെരുമ്പാവൂർ സരിഗയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സിനിമ - നാടക അഭിനേത്രി പൗളി വൽസൻ ഉദ്ഘാടനം ചെയ്തു. എം.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന നാടക അവാർഡ് ജേതാവ് വൽസൻ നിസരിയെ അനുമോദിച്ചു. ഷാജി സരിഗ, ബാബു കാഞ്ഞിരക്കോട്ടിൽ, ദേവദത്ത് ഷാജി എന്നിവർ സംസാരിച്ചു.ഇന്നലെ ആരംഭിച്ച മേള 26 ന് സമാപിക്കും. ഉദ്ഘാടന ദിവസം നെയ്യാറ്റിൻകര സ്വദേശാഭിമാനി തീയറ്റേഴ്‌സ് അവതരിപ്പിച്ച നമ്മളിൽ ഒരാൾ എന്ന നാടകം അരങ്ങേറി. ഇന്നലെ തിരുവനന്തപുരം ഒരുമയുടെ ചെറിയ കുടുംബവും വലിയ മനുഷ്യരും എന്ന നാടകവും നടന്നു.തുടർന്ന് വരുന്ന ദിവസങ്ങളിൽ വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന പാട്ടുപാടുന്ന വെള്ളായി,തിരുവനന്തപുരം ആരാധനയുടെ ആ രാത്രി,തിരുവനന്തപുരം സൗപർണ്ണികയുടെ ഇതിഹാസം,ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങൾ,കാഞ്ഞിരപ്പിള്ളി അമലയുടെ ദൂരം,ചങ്ങനാശ്ശേരി അണിയറയുടെ നേരറിവ്വ്,കൊച്ചിൻ നടനയുടെ അങ്ങനെയൊരാൾ ഉണ്ടായിരുന്നു,കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി,തിരുവനന്തപുരം സംസ്‌കൃതിയുടെ ജീവിത പാഠം,പാല കമ്മ്യൂണിക്കേഷൻസിന്റെ ജീവിതം മുതൽ ജീവിതം വരെ എന്നീ നാടകങ്ങളും അരങ്ങേറും.