തൃപ്പൂണിത്തുറ: അയ്യങ്കാളി മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരവും ക്യാഷ് അവാർഡും നൽകി. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ എസ്സി/എസ്ടി ഫെഡറേഷൻ സ്റ്റേറ്റ് പ്രസിഡന്റ് എ ശശിധരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എൻ.സി അയ്യപ്പൻ അദ്ധ്യക്ഷനായി.വി.ടി.വിജയൻ, പി.കെ.പീതാംബരൻ, കെ എ വാസു എന്നിവർ സംസാരിച്ചു.