ni
അയ്യപ്പൻകാവ് സെന്ററിൽ നടത്തിയ എ.ഐ.ഡി.എസ് .ഒ ജില്ല സമ്മേളനം ജില്ല പ്രസിഡന്റ് നിഖിൽ സജി തോമസ് ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ജനാധിപത്യവും മതേതരത്വവും മാനവികതയും ഇല്ലാതാക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുസമൂഹവും അണിനിരക്കേണ്ട സമയമായെന്ന് എ.ഐ.ഡി.എസ്. ഒ ജില്ല പ്രസിഡന്റ് നിഖിൽ സജി തോമസ് പറഞ്ഞു. അഖിലേന്ത്യാതലത്തിൽ വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിനും വർഗീയവൽക്കരണത്തിനുമെതിരെ എ.ഐ.ഡി.എസ്. ഒ നവംബർ 26 മുതൽ 29 വരെ ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വിദ്യാർത്ഥി സമ്മേളനത്തിന് മുന്നോടിയായി അയ്യപ്പൻകാവ് സെന്ററിൽ നടത്തിയ സിറ്റി ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയിൻ സെക്രട്ടറി നിള മോഹൻകുമാർ അദ്ധ്യക്ഷയായി. കെ.കെ ശോഭ മുഖ്യപ്രഭാഷണം നടത്തി . ജില്ലാസെക്രട്ടറി നിലീന മോഹൻകുമാർ സമാപന സന്ദേശം നൽകി.
ഭാരവാഹികളായി ആദർശ് (പ്രസിഡന്റ്) അനുപമ കൃഷ്ണൻകുട്ടി ( സെക്രട്ടറി ) കൃഷ്ണ എസ് ,സ്റ്റീൻബക്ക് കളത്തുങ്കൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.