കൊച്ചി : പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാൻ കെ.എം.ആർ.എൽ നടപ്പിലാക്കിയ കൊച്ചി മെട്രോ - ഡിസ്കൗണ്ട് കാർഡിന്റെ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടണമെന്ന് റസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ആവശ്യപ്പെട്ടു. രൂക്ഷമായ ഗതാഗതക്കുരുക്കും റോഡുകളുടെ ശോചനീയാവസ്ഥയും അനുഭവിക്കുന്ന യാത്രക്കാർക്ക് ഇത് ഗുണപ്രദമാകുമെന്ന് പ്രസിഡന്റ് കമ്പളം രവിയും സെക്രട്ടറി ഏലൂർ ഗോപിനാഥും പറഞ്ഞു.