മൂവാറ്റുപുഴ: ടി.എം.ജേക്കബ് കേരളം കണ്ടശക്തനായ ഭരണാധികാരിയായിരുന്നുവെന്ന് കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു. . കേരള കോൺഗ്രസ് ജേക്കബ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽടി.എം.ജേക്കബിന്റെ 69ാം ജന്മദിനാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് വിൻസന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ ടോമി പാലമല, സുനിൽ ഇടപ്പലക്കാട്ട്, ജോഷി.കെ.പോൾ, ജില്ലാ സെക്രട്ടറിമാരായ ആന്റണി പാലക്കുഴി, രാജു തുരുത്തേൽ, എം.എ.ഷാജി, നിയോജക മണ്ഡലം പ്രസിഡന്റ് ബിനോയി താണികുന്നേൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മൻസൂർ, നിയോജക മണ്ഡലം സെക്രട്ടറി അജാസ് പായിപ്ര, കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് റഷീദ് എന്നിവർ സംസാരിച്ചു. ജന്മദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ആരാധാനാലയങ്ങളിൽ അരി, വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു.
...