കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാർഷികം ആഘോഷിക്കുന്നു. 19 ന് വിദ്യാഭവന്റെ ടി.ഡി. റോഡിലെ സർദാർ പട്ടേൽ സഭാഗൃഹത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഗാന്ധിജിയുടെ ചെറുമകനും പശ്ചിമബംഗാൾ മുൻ ഗവർണറുമായ ഗോപാൽ കൃഷ്ണഗാന്ധി മുഖ്യാതിഥിയാകും. ഗാന്ധിയൻ ദർശനങ്ങൾ കുട്ടികളിലൂടെ കുട്ടികളിലേയ്ക്ക് എന്ന പദ്ധതി ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൽ സി.ഗോവിന്ദ്, ഡയറക്ടർ ഇ.രാമൻകുട്ടി, വൈസ് ചെയർമാൻ ജി. ഗോപിനാഥൻ, സെക്രട്ടറിയും ട്രഷററുമായ ശങ്കരനാരായണൻ എന്നിവർ പങ്കെടുക്കും. ഗാന്ധിജിയുടെ ജീവിതദർശനങ്ങളുടെ സ്വാധീനം യുവഹൃദയങ്ങളിൽ എന്ന വിഷയത്തിൽ നീരജ, നിർമ്മൽ എന്നിവർ സംസാരിക്കും.